പ്രതിരോധ മേഖലയിൽ ചരിത്ര ചുവടുവെപ്പുമായി അദാനി ഗ്രൂപ്പ്; മധ്യപ്രദേശിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മിസൈൽ പ്ലാന്റിന് തറക്കല്ലിട്ടു
രാജ്യത്തെ സ്വകാര്യ പ്രതിരോധസംവിധാന നിർമാണ മേഖലയ്ക്ക് പുതിയ കുതിപ്പേകി അദാനി ഗ്രൂപ്പ്. 2500 കോടി രൂപ ചിലവിൽ മധ്യപ്രദേശിലെ ശിവപുരിയിൽ നിർമിക്കുന്ന അത്യാധുനിക മിസൈൽ പ്ലാന്റിന്റെ തറക്കല്ലിടൽ കർമം നിർവഹിക്കപ്പെട്ടു. സ്വകാര്യമേഖലയിലെ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സംയോജിത മിസൈൽ നിർമാണ…










