കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്കെതിരെ അന്വേഷണം കൂടുതൽ കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മേയ് 27-ന് നടത്തിയ പരിശോധനയിൽ വീണയുടെ പക്കൽനിന്ന് പിടിച്ചെടുത്ത കൈയെഴുത്ത് കുറിപ്പുകളിൽ 3.49 ലക്ഷം ദിർഹവും (ഏകദേശം 85 ലക്ഷം രൂപ) 20.05 കോടി രൂപയുടെ മറ്റ് അനധികൃത ഇടപാടുകളും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.
സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതിനേക്കാൾ വൻ തുകകളുടെ ഹവാല ഇടപാടുകൾ ദുബായ് കേന്ദ്രീകരിച്ച് നടന്നിട്ടുണ്ടെന്ന സംശയത്തിൽ കോഴിക്കോട് അടക്കം വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഡിജിറ്റൽ തെളിവുകളും മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡ് ചിത്രങ്ങളും ഇ.ഡി കണ്ടെടുത്തു.
അന്വേഷണം കൂടുതൽ വഴിത്തിരിവുകളിലേക്ക് നീങ്ങുമ്പോൾ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഏജൻസി കടന്നേക്കും.

