തമിഴ് നടൻ അജിത്ത് കുമാറിന്റെ റേസിംഗ് ടീം 24 എച്ച് ദുബായ് 2025 എൻഡ്യൂറൻസ് റേസിൽ മൂന്നാം സ്ഥാനം നേടി. 991 വിഭാഗത്തിലാണ് അജിത് കുമാർ റേസിംഗ് ഡ്രൈവറായ ബൈ ബാസ് കോറ്റൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയെന്നാണ് വിവരം. വിജയത്തിന് ശേഷം ദേശീയ പതാകയുമായി ആഘോഷിക്കുന്ന അജിത്തിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. തമിഴിലെ നിരവധി നടന്മാരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെക്കുന്നത്.
അജിത്തിന്റെ ഭാര്യ ശാലിനിയും മക്കളായ അനൗഷ്കയും റേസിംഗ് വേദിയില്‍ എത്തിയിരുന്നു. തനിക്ക് പ്രചോദനമായി നിന്നതിന് ശാലിനിക്ക് നന്ദിയും അജിത് പറഞ്ഞു. അടുത്തിടെ കാർ റെയ്സിങ് പരിശീലനത്തിനിടെ അജിത്ത് അപകടത്തില്‍ പെട്ടിരുന്നു. ദുബായ്യില് പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
വാഹനത്തിന് കേടുപാടുകൾ ഉണ്ടായതെന്നതൊഴിച്ചാൽ അജിത്തിന് പരിക്കുകൾ ഒന്നും പറ്റിയിരുന്നില്ല. ട്രാക്കിൽ വെച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു.
