തെലുങ്ക് ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’യില്‍ ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.. ചിത്രത്തിൽ പരമശിവനായാണ് താരം എത്തുന്നത്. ‘മൂന്ന് ലോകങ്ങളെയും അടക്കി ഭരിക്കുന്ന മഹോന്നത ദൈവത്തത്തോടുള്ള വിശുദ്ധമായ ഭക്തിക്ക് മുന്നിൽ സമർപ്പിക്കപ്പെടുന്നു’ എന്നാണ് അക്ഷയ് കുമാറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ വാചകങ്ങൾ.

നേരത്തെ പുറത്തുവന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ഫസ്റ്റ് ലുക്കും ശ്രദ്ധ നേടിയിരുന്നു. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനും അക്ഷയ് കുമാറിനും പുറമേ പ്രഭാസും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *