മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായി സൗബിന് ഷാഹിര്‍ മാറിയിരിക്കുകയാണെന്ന് നടന് പ്രകാശ് രാജ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാണ്ടിപ്പട എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ സൗബിന് ആ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു എന്നും പ്രകാശ് രാജ് പറഞ്ഞു.
അപ്പോള്‍ തന്നെ സിനിമയോടുള്ള സൗബിന്റെ പാഷന് താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗലാട്ടാ ഗോള്‍ഡന്‍ സ്റ്റാര്‍ പുരസ്കാര വേദിയില്‍ സംസാരിക്കവെയാണ് പ്രകാശ് രാജ്”സൗബിനെ പ്രശംസിച്ചത്.ഒരുപാട് വര്‍ഷം മുമ്പ് ഞാന്‍ മലയാളത്തില്‍ പാണ്ടിപ്പട എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.
ഞാന്‍ ആ സിനിമയില്‍ വില്ലന്‍ വേഷമാണ് ചെയ്തിരുന്നത്. അന്ന് ആ പടത്തില്‍ സൗബിന് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്നേ സിനിമയോടുള്ള അയാളുടെ പാഷന് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായി അയാള്‍ മാറിയിരിക്കുകയാണ്. ഏത് തരം വേഷവും ചെയ്യാന്‍ കഴിയുന്ന ആര്‍ട്ടിസ്റ്റുകള്‍ ധാരാളമായി ഉള്ള ഇന്‍ഡസ്ട്രിയാണ് മലയാളം”, പ്രകാശ് രാജ് പറഞ്ഞു.
