ജയറാം-കാളിദാസ് കൂട്ടുകെട്ട് നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ച സിനിമ എന്ന നിലയിൽ വലിയ ഹൈപ്പോടെയാണ് ‘ആശകൾ ആയിരം’ എത്തിയത്. കുടുംബബന്ധങ്ങളുടെയും വൈകാരിക നിമിഷങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രം തിയറ്ററുകളിൽ കുടുംബപ്രേക്ഷകരെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.
ഇവരുടെ കെമിസ്ട്രി തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണമെന്ന് സിനിമാ പ്രേമികൾ വിലയിരുത്തുന്നു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്ന് നിർമ്മിച്ച ആശകൾ ആയിരം സാങ്കേതിക മികവിലും ഏറെ മുന്നിട്ടുനിൽക്കുന്ന ചിത്രമാണ്. ‘ഒരു വടക്കൻ സെൽഫി’യിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ച ജി. പ്രജിത് ആണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.
സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണിയും ചേർന്നാണ്.
