48-ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ചരിത്രനേട്ടം കുറിച്ച് മലയാള ചിത്രം ‘മോഹം’. മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമെ, അമൃത് കൃഷ്ണകുമാർ മികച്ച നടിക്കുള്ള അവാർഡും കരസ്ഥമാക്കി.
ഇതാദ്യമായാണ് ഒരു മലയാള സിനിമ മോസ്കോ മേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഫാസിൽ റസാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് റസാഖ് അഹമ്മദാണ്. നേരത്തെ ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിലും ചിത്രം പുരസ്കാരം നേടിയിരുന്നു.
