കൊച്ചി: മലയാള ചലച്ചിത്ര സംഗീത ലോകത്തിന് നൊമ്പരമായി സംഗീത സംവിധായകൻ സജി റാം (60) അന്തരിച്ചു. അർബുദ രോഗബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ തിരുവല്ലയിലെ വീട്ടുവളപ്പിൽ നടന്നു.

പൃഥ്വിരാജ്-കാവ്യ മാധവൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘കങ്കാരു’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സജി റാം ജനപ്രിയനായത്. അലക്സ് പോളിനൊപ്പം ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ച അദ്ദേഹം ഒരുക്കിയ “ആരാരീ രാരി രാരോ…” എന്ന താരാട്ടുപാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജു കൈപ്പറേടന്റെ വരികൾക്ക് കെ.ജെ. യേശുദാസ് ജീവൻ നൽകിയ ഈ ഗാനം ഇന്നും സംഗീതപ്രേമികളുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *