മലപ്പുറം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും ന്യൂയോർക്ക് സിറ്റിയുടെ മേയർ സൊഹ്‌റാൻ മംദാനിയേയും പൊന്നാനിയിലെത്തിക്കാൻ ആലോചനയുള്ളതായി കെ പി നൗഷാദലി എംഎൽഎ. പൊന്നാനിയിൽ നടത്തുന്ന ‘മലബാർ ടൈൻഡിസ് കൾച്ചറൽ ബിനാലെ’യുടെ (Malabar Tyndis Cultural Biennale) ഭാഗമായാണ് ആഗോള പ്രമുഖരെ ക്ഷണിക്കുന്നത്.

ഇവർക്ക് പുറമെ ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെയും പരിപാടിക്ക് എത്തിക്കാൻ ആലോചനയുണ്ടെന്നും, പറഞ്ഞവരിൽ 75 ശതമാനം പേരെങ്കിലും ബിനാലെയിൽ പങ്കെടുക്കുമെന്നും എംഎൽഎ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *