ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ബോസ്‌നിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാർട്ടറിൽ കടന്നു. ആദ്യപകുതിയുടെ അവസാന നിമിഷത്തിൽ (45-ാം മിനിറ്റ്) ഫൊളാരിൻ ബലോഗനും, രണ്ടാം പകുതിയിൽ (82-ാം മിനിറ്റ്) മാലിക് ടിൽമാനും അമേരിക്കയ്ക്കായി സ്കോർ ചെയ്തു.

മത്സരത്തിൻ്റെ 64-ാം മിനിറ്റിൽ താരം ബലോഗൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് അമേരിക്ക കളി പൂർത്തിയാക്കിയത്. മറുപടി നൽകാനുള്ള ബോസ്നിയൻ ശ്രമങ്ങളെല്ലാം അമേരിക്കൻ പ്രതിരോധം തടഞ്ഞു. പ്രീക്വാർട്ടറിൽ ശക്തരായ ബെൽജിയമാണ് അമേരിക്കയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *