മലപ്പുറത്ത് തെരുവ് നായ ഭീതി: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനടക്കം നാല് പേർക്ക് കടിയേറ്റു
മലപ്പുറം: ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനകത്ത് കയറി തെരുവ് നായ കടിച്ചു. ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ശനിയാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. ബന്ധുവീട്ടിലെ വിവാഹത്തിനെത്തിയ മുഹമ്മദ് റാഫി-ജൗഹറ ദമ്പതികളുടെ മകൻ ഹനി അസീമിനാണ് കടിയേറ്റത്. തലയ്ക്കും മുഖത്തിനും…










