Category: News

ബഷീർ വധക്കേസ് ശ്രീറാം വെങ്കിട്ടരാമൻ മാത്രം പ്രതി വിചാരണ ഓഗസ്റ്റ് 1 മുതൽ

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ വിചാരണ ഓഗസ്റ്റ് 1 മുതൽ തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. 2019 ഓഗസ്റ്റ് 3-ന് നടന്ന അപകടത്തിൽ ഏഴ് വർഷത്തിന് ശേഷമാണ്…

നോർവേയിൽ മോദിക്കായി മലയാളി നയതന്ത്രജ്ഞന്റെ സൂപ്പർ മറുപടി കയ്യടി നേടി സിബി ജോർജ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ, ഇന്ത്യൻ ജനാധിപത്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്ത വിദേശ മാധ്യമപ്രവർത്തകന് ശക്തമായ മറുപടി നൽകി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് മുതിർന്ന നയതന്ത്രജ്ഞൻ സിബി ജോർജ്. ഇന്ത്യയുടെ സവിശേഷതകളും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിക്കാട്ടി വിദേശ മണ്ണിൽ അദ്ദേഹം നടത്തിയ…

കൊച്ചി വാട്ടർ മെട്രോ ഇനി യുപിയിലും; വാരാണസിയിലും അയോധ്യയിലും ഉടൻ

കേന്ദ്രസർക്കാർ കൊച്ചി വാട്ടർ മെട്രോ മാതൃക രാജ്യത്തെ 18 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വാരാണസി, അയോധ്യ, ഗുവാഹത്തി, ശ്രീനഗർ, പട്ന തുടങ്ങിയ നഗരങ്ങളിൽ വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ വാരാണസി, അയോധ്യ,…

ജൂൺ 1-ന് തന്നെ സ്കൂൾ തുറക്കും; വൻ വിജയമാക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുമെന്നും വിപുലമായ പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. വിദ്യാലയങ്ങളിൽ സുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ പിടിഎ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ സഹായത്തോടെ അടിയന്തര നടപടി സ്വീകരിക്കും. മേയ് 31-നകം മുഴുവൻ പാഠപുസ്തക വിതരണവും…

ഷി-പുടിൻ കൂടിക്കാഴ്ച ബീജിംഗിൽ

ചൈനീസ് നേതാവ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ ആരംഭിച്ചു. ബുധനാഴ്ച ചൈനീസ് തലസ്ഥാനത്തെത്തിയ പുടിനെ ഷി ജിൻപിങ് കൈകൊടുത്ത് സ്വീകരിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ബീജിംഗിലെ ഗ്രേറ്റ്…

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് വി.ഡി. സതീശൻ

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ വി.ഡി. സതീശൻ സർക്കാർ തീരുമാനിച്ചു. പദ്ധതി പൂർണ്ണമായി ഒഴിവാക്കാനും, ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കാനും, സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മാറ്റാനും ഇന്നത്തെ മന്ത്രിസഭാ യോഗം നിർദേശം നൽകും. കെ-റെയിൽ വിരുദ്ധ സമിതി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ്…

മന്ത്രിമാരുടെ വകുപ്പ് വിഭജനം: അനിശ്ചിതത്വം തുടരുന്നു; ഇന്ന് രണ്ടാം മന്ത്രിസഭാ യോഗം

തിരുവനന്തപുരം: വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയില്ല. ഘടകകക്ഷികൾക്കിടയിലും പാർട്ടിക്കുള്ളിലും വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം ശക്തമായി തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഈ പശ്ചാത്തലത്തിൽ, ഇന്ന് രാവിലെ 9 മണിക്ക്…

പ്രധാനമന്ത്രി മോദി റോമിൽ; മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

അഞ്ച് രാഷ്ട്രങ്ങളിലെ നയതന്ത്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. പ്രധാനമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇറ്റലി സന്ദർശനമാണിത്. വിമാനത്താവളത്തിൽ ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ തജാനി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ,…

ധനകാര്യ ധവളപത്രം: നാലംഗ സമിതി രൂപീകരിച്ചു

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം തയാറാക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു. മുൻ കാബിനറ്റ് സെക്രട്ടറി ഡോ. കെ.എം. ചന്ദ്രശേഖറാണ് സമിതി ചെയർമാൻ. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കൺവീനറായ സമിതിയിൽ സാമ്പത്തിക വിദഗ്ധരും ഉൾപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ…

രക്ഷാപ്രവർത്തന കേസ്: പ്രത്യേക സംഘം അന്വേഷിക്കും

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. ക്രൈംബ്രാഞ്ച് എസ്പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മുൻപ് മുഖ്യമന്ത്രി ‘രക്ഷാപ്രവർത്തനം’…