കേരള ധനസ്ഥിതി: നിയമസഭയിൽ ധവളപത്രം സമർപ്പിച്ചു; ചട്ടലംഘനം ആരോപിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാർഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് സർക്കാരിന്റെ ധവളപത്രം ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിയമസഭയിൽ മേശപ്പുറത്തുവെച്ചു. കഴിഞ്ഞ പത്തുവർഷത്തെ സർക്കാരിന്റെ വരുമാന ചോർച്ച, ധൂർത്ത്, കിഫ്ബി വരുത്തിവെച്ച സാമ്പത്തിക ബാധ്യത, നികുതി പിരിവിലെ വീഴ്ചകൾ, കേന്ദ്ര വിഹിതത്തിന്റെ വിനിയോഗം എന്നിവ ഉൾക്കൊള്ളുന്നതാണ്…










