ഐപിഎൽ 2026 സീസണിൽ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും ഇന്ന് നേർക്കുനേർ. നിലവിൽ പോയിന്റ് പട്ടികയിൽ യഥാക്രമം ഏഴ്, ഒൻപത് സ്ഥാനങ്ങളിലുള്ള ഇരുടീമുകൾക്കും ഇന്നത്തെ വിജയം അത്യന്താപേക്ഷിതമാണ്.
സഞ്ജു സാംസണിന്റെ സെഞ്ചുറി മികവിൽ കഴിഞ്ഞ മത്സരത്തിൽ മുംബൈയെ 103 റൺസിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇറങ്ങുന്നത്. തോൽവി തുടർന്നാൽ ഇരു ടീമുകളുടെയും പ്ലേ ഓഫ് സാധ്യതകൾ മങ്ങുമെന്നതിനാൽ ഇന്നത്തെ പോരാട്ടംനിർണ്ണായകമാണ്.
