ഗസ സിറ്റിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അഞ്ച് വയസ്സുകാരി ഹിന്ദ് റജബും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിർത്തത് തങ്ങളാണെന്ന് ഒടുവിൽ ഇസ്രായേൽ സൈന്യം (IDF) സമ്മതിച്ചു. 2024 ജനുവരി 29-ന് നടന്ന ക്രൂരമായ ആക്രമണത്തിൽ കുട്ടിയും കുടുംബാംഗങ്ങളും അവരെ രക്ഷിക്കാനെത്തിയ രണ്ട് പാരാമെഡിക്കുകളും കൊല്ലപ്പെട്ട സംഭവത്തിൽ ക്രിമിനൽ അന്വേഷണം നടത്തുമെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.

വാഹനത്തിൽ കുടുങ്ങിക്കിടക്കവേ തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് ഹിന്ദ് ഫലസ്തീൻ റെഡ് ക്രസന്റുമായി നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് ഈ ദുരന്തം അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധത്തിന് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *