ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ് സ്പേസും ചേർന്ന് ആരംഭിച്ച അത്യാധുനിക ബഹിരാകാശ രക്ഷാദൗത്യം ‘ലിങ്ക്’ പരാജയപ്പെട്ടു.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ‘നീൽ ഗെഹ്റെൽസ് സ്വിഫ്റ്റ്’ ടെലിസ്കോപ്പിന്റെ പരിക്രമണപഥം ഉയർത്തി അതിനെ സുരക്ഷിതമായി നിലനിർത്താനാണ് ലിങ്ക് പേടകം വിക്ഷേപിച്ചതെങ്കിലും, സാങ്കേതിക തകരാറുകൾ മൂലം ലക്ഷ്യം കാണാനാവാതെ ദൗത്യം ഉപേക്ഷിക്കാൻ നാസ നിർബന്ധിതരാവുകയായിരുന്നു.

ഈ തിരിച്ചടിയോടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിച്ച് സ്വയം കത്തിയമരാൻ സാധ്യതയുള്ള കോടികൾ വിലമതിക്കുന്ന സ്വിഫ്റ്റ് ടെലിസ്കോപ്പിന്റെ ഭാവി അപകടത്തിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *