കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു; നടപടി ഐബി റിപ്പോർട്ടിനെ തുടർന്ന്
സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയ ആക്ഷേപഹാസ്യ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചു (Withheld). രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഇന്റലിജൻസ് ബ്യൂറോയുടെ (IB) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ്…
ക്ഷേമ പെന്‍ഷന്‍ വിതരണം മെയ് 25 മുതല്‍
കേരളത്തില്‍ മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം മെയ് 25 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1,070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു. നിലവിൽ 2,000 രൂപയാണ് ഗുണഭോക്താക്കൾക്ക് ക്ഷേമ പെൻഷനായി…
സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം മധുപാൽ രാജിവെച്ചു
സംസ്ഥാനത്തെ ഭരണതല മാറ്റങ്ങളെ തുടർന്ന് കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം മധുപാൽ രാജിവെച്ചു. കഴിഞ്ഞ നാല് വർഷത്തെ നേട്ടങ്ങൾ വാർത്താകുറിപ്പിൽ എണ്ണിപ്പറഞ്ഞാണ് അദ്ദേഹത്തിന്റെ പടിയിറക്കം. തന്റെ കാലാവധിയിൽ പെൻഷൻ തുക 4000 രൂപയിൽ നിന്ന് 5000…
നല്ല സൂചനകൾ ഉണ്ട്, അമിത ശുഭാപ്തി വിശ്വാസമില്ല: ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ മാർക്കോ റൂബിയോ
ഇറാൻ യുദ്ധം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് നല്ല സൂചനകളുണ്ടെങ്കിലും അമിത ശുഭാപ്തിവിശ്വാസമില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ സ്വീഡനിലേക്ക് തിരിക്കും മുൻപ് ഫ്ലോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമുസ് കടലിടുക്കിൽ ഇറാൻ ടോൾ ചുമത്തുന്നത്…
ദീർഘകാല നിക്ഷേപം: 20 വർഷം കൊണ്ട് പണം 8.7 മടങ്ങായി വർദ്ധിച്ചു
ദീർഘകാല നിക്ഷേപങ്ങളിലൂടെ വൻ സാമ്പത്തിക നേട്ടം സ്വന്തമാക്കാമെന്ന് വ്യക്തമാക്കി പുതിയ പഠന റിപ്പോർട്ട്. കഴിഞ്ഞ 20 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, ശരാശരി 11.4% വാർഷിക റിട്ടേൺ (CAGR) നൽകിക്കൊണ്ട് നിക്ഷേപ തുക ഏകദേശം 8.7 മടങ്ങായി വർദ്ധിച്ചതായി ഫണ്ട്സ് ഇന്ത്യയുടെ (FundsIndia)…
കരാറില്ലെങ്കിൽ മോശം കാര്യങ്ങൾ ചെയ്യും’; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
ഇറാനുമായി യുഎസ് അവസാനഘട്ട ചർച്ചയിലാണെന്നും, കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിച്ചാൽ കടുത്ത രീതിയിൽ പ്രതികരിക്കുമെന്നും ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. “ഒന്നുകിൽ കരാർ, അല്ലെങ്കിൽ മോശം കാര്യങ്ങൾ ചെയ്യും” എന്നായിരുന്നു ട്രംപിന്റെ പരാമർശം. എന്നാൽ, ഭീഷണിപ്പെടുത്തി കീഴടക്കാമെന്നത് വെറും മിഥ്യാധാരണയാണെന്നും, യുദ്ധത്തേക്കാൾ നല്ലത്…
ചരിത്രം തിരുത്തി തമിഴ്‌നാട്; വിജയ് സർക്കാരിൽ കോൺഗ്രസും പങ്കാളി
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചരിത്രം തിരുത്തിക്കൊണ്ട് നടൻ വിജയ്‍യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാരിൽ കോൺഗ്രസ് പങ്കാളിയായി. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായാണ് തമിഴ്‌നാട്ടിൽ ഒരു ഔദ്യോഗിക സഖ്യകക്ഷി സർക്കാർ അധികാരത്തിൽ വരുന്നത്. പുതിയതായി 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ…
60 ദിവസത്തിനുള്ളിൽ ജോലി കണ്ടെത്തണം; യുഎസിലെ ഇന്ത്യൻ ടെക്കികൾ പ്രതിസന്ധിയിൽ
എഐ (AI) തരംഗത്തെ തുടർന്ന് സിലിക്കൺ വാലിയിലടക്കം ഐടി രംഗത്ത് കൂട്ടപ്പിരിച്ചുവിടൽ ശക്തമാകുകയാണ്; മെറ്റ മാത്രം 8000 പേരെയാണ് ഒഴിവാക്കിയത്. ഇത് എച്ച്-വൺബി (H-1B) വിസയിൽ യുഎസിലുള്ള ഭൂരിഭാഗം ഇന്ത്യൻ ടെക്കികളെയും കടുത്ത ആശങ്കയിലാക്കുന്നു. വിസ നിയമപ്രകാരം ജോലി നഷ്ടമായാൽ 60…
എഐ വകുപ്പുമായി കേരളം; ചുമതല പി.കെ കുഞ്ഞാലിക്കുട്ടിക്ക്
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി (എഐ) പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരളം ചരിത്രം കുറിച്ചു. പുതിയ യുഡിഎഫ് സർക്കാരിന്റെ വകുപ്പ് വിഭജന വിജ്ഞാപന പ്രകാരം വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലാണ് എഐ വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന യുഡിഎഫ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്…
സത്യപ്രതിജ്ഞയിൽ വ്യത്യസ്തരായി എ.കെ.എം അഷ്റഫും വി.ടി ബൽറാമും
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പ്രോ ടേം സ്പീക്കർ ജി. സുധാകരന് മുന്നിൽ നടന്നു. അക്ഷരമാലാ ക്രമത്തിൽ നടന്ന ചടങ്ങിൽ, കന്നഡ ഭാഷയിൽ സത്യപ്രതിജ്ഞ ചെയ്ത് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ് വ്യത്യസ്തനായി. മഞ്ചേശ്വരത്ത് നിന്ന് ബിജെപിയുടെ…










