ഉടനടി പ്രവർത്തിച്ചില്ലെങ്കിൽ ഇറാന്റെ പൊടിപോലും കാണില്ല: ട്രംപ്
യുറേനിയം സമ്പുഷ്ടീകരണവും ഉപരോധങ്ങളും സംബന്ധിച്ച ചർച്ചകൾ മരവിച്ചിരിക്കെ, ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ചർച്ചകൾ പുനരാരംഭിക്കാൻ യുഎസ് മുന്നോട്ടുവെച്ച ഉപാധികളെക്കുറിച്ച് ഇറാന്റെ ‘ ഏജൻസി’ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ മുന്നറിയിപ്പ്400 കിലോഗ്രാം…
സ്റ്റിയറിങ്ങിൽ ഇറുക്കിപ്പിടിച്ച നിലയിൽ പൈലറ്റിന്റെ മൃതദേഹം; ഞെട്ടിക്കുന്ന ദൃക്‌സാക്ഷി വിവരണം
അഹമ്മദാബാദ് വിമാനദുരന്തത്തിൽ തന്റെ അമ്മായിയെയും സഹോദരനെയും മൂന്ന് വയസുള്ള അനന്തരവളെയും നഷ്ടപ്പെട്ട റോമിൻ വൊഹ്‌റ, മോർച്ചറിയിലെ ദാരുണമായ കാഴ്ചകൾ വെളിപ്പെടുത്തി രംഗത്ത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അതിക്രൂരമായ ദൃശ്യങ്ങളാണ് തനിക്ക് അവിടെ കാണേണ്ടി വന്നതെന്ന് റോമിൻ ‘ഡെയിലി മെയിലിന്’ നൽകിയ അഭിമുഖത്തിൽ…
സയണിസ്റ്റ് ഭരണകൂടത്തിനെതിരെ ഒരുമിച്ച് നിൽക്കണം: പെസഷ്കിയാൻ
മുസ്‌ലിം രാജ്യങ്ങൾക്കിടയിൽ ഭിന്നതയും അവിശ്വാസവും വളർത്താനാണ് അമേരിക്കയും ഇസ്രായേലും നിരന്തരം ശ്രമിക്കുന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇത്തരം സയണിസ്റ്റ് നീക്കങ്ങളെ പ്രതിരോധിക്കാൻ ഇസ്‌ലാമിക രാജ്യങ്ങൾ ഭിന്നതകൾ മറന്ന് ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു ഇറാൻ സന്ദർശിക്കുന്ന പാകിസ്ഥാൻ ആഭ്യന്തര…
സൂര്യയുടെ കാര്യത്തിൽ ഗംഭീറിന്റെ നിലപാട്; നാളെ നിർണായക യോഗം
ന്യൂഡൽഹി: ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് സൂര്യകുമാർ യാദവ് തുടരുമോ എന്നതിൽ അനിശ്ചിതത്വം. സൂര്യക്ക് പകരം സഞ്ജു സാംസണിനെ നായകനാക്കാൻ പരിഗണിക്കുന്നതായാണ് സൂചന. അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ചൊവ്വാഴ്ച ഗുവാഹത്തിയിൽ ചേരുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ കോച്ച് ഗൗതം ഗംഭീറിന്റെ നിലപാട്ഇക്കാര്യത്തിൽ…
സതീശന് ആദ്യ ഹസ്തദാനം നൽകി ഷിയാസ്
തിരുവനന്തപുരം: ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശൻ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ഔദ്യോഗികമായി ചുമതലയേറ്റു. ജീവനക്കാർ വലിയ ആവേശത്തോടെയാണ് പുതിയ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. സെക്രട്ടേറിയറ്റിലെ മൂന്നാം നിലയിലെ ഓഫീസിലെത്തി മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന വി.ഡി. സതീശന്, അദ്ദേഹത്തിന്റെ സന്തതസഹചാരി…
വി.എസ്സിന്റെയും സതീശന്റെയും സത്യപ്രതിജ്ഞ മെയ് 18-ന്; അർത്ഥവത്തായ യാദൃശ്ചികതയെന്ന് അരുൺ കുമാർ
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശന് ആശംസകളുമായി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ. അധികാരം പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ പോരാടാനുമാണെന്ന് വി.എസ് കാണിച്ചുതന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. രണ്ട്സാധാരണക്കാരന്റെ അവകാശങ്ങൾക്കായുള്ള വലിയൊരു ജനമുന്നേറ്റമായിരുന്നു അന്ന് വി.എസ് അച്യുതാനന്ദന്റെ…
യുഎസിൽ എയർഷോയ്ക്കിടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റുമാർ രക്ഷപ്പെട്ടു
യുഎസിലെ ഐഡഹോയിൽ എയർഷോയ്ക്കിടെ രണ്ട് ഇ.എ-18ജി ഗ്രോളർ നാവിക വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ചു. അപകടത്തെത്തുടർന്ന് രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന നാല് ജീവനക്കാരും സുരക്ഷിതമായി പുറത്തേക്ക് തെറിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.കാണികൾ…
വി.ഡി. സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു
കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുന്നത്കോൺഗ്രസ് അധ്യക്ഷൻ…
വിഡിഎസ് മന്ത്രിസഭ ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ ഇന്ന്
കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി. ഡി. സതീശനും 20 മന്ത്രിമാരും ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ…
റഷ്യയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, 3 പേർക്ക് പരുക്ക്
റഷ്യയിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ കമ്പനി മാനേജ്‌മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. എംബസി അധികൃതർ…









