Vaibhav Sooryavanshi IPL record

ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ സിക്സർ റെക്കോർഡ് തകർക്കാൻ രാജസ്ഥാൻ റോയൽസിന്റെ 15-കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവൻഷി ഒരുങ്ങുന്നു. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയിലിന്റെ റെക്കോർഡാണ് വൈഭവിനെ കാത്തിരിക്കുന്നത്.

2012 സീസണിൽ ആർസിബിക്കായി ഗെയിൽ പറത്തിയ 59 സിക്സറുകളാണ് നിലവിലെ റെക്കോർഡ്. ഈ സീസണിൽ ഇതുവരെ 14 മത്സരങ്ങളിൽ നിന്നായി 53 സിക്സറുകൾ വൈഭവ് നേടിക്കഴിഞ്ഞു.

ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ നിർണായകമായ എലിമിനേറ്റർ പോരാട്ടത്തിൽ 6 സിക്സറുകൾ കൂടി നേടിയാൽ ഗെയിലിനൊപ്പമെത്താനും, 7 സിക്സറുകൾ അടിച്ചാൽ 60 സിക്സറുകളോടെ ചരിത്ര റെക്കോർഡ് സ്വന്തം പേരിലാക്കാനും ഈ യുവ ഇടങ്കയ്യൻ ഓപ്പണർക്ക് സാധിക്കും. റൺവേട്ടയിൽ മാത്രമല്ല, സിക്സറുകളുടെ എണ്ണത്തിലും സീനിയർ താരങ്ങളെ അമ്പരിപ്പിക്കുന്ന പ്രകടനമാണ് ഈ ബിഹാർ സ്വദേശി കാഴ്ചവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *