Category: News

നിതിൻ്റെ മരണം: യുവജന കമ്മീഷൻ കേസെടുത്തു; അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന് അവധി

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. അധ്യാപകന്റെ ഭാഗത്തുനിന്ന് ബോഡി ഷെയ്മിങ്ങും വിചിത്രമായ ശിക്ഷാരീതികളും ഉണ്ടായതായി തെളിഞ്ഞെന്ന് ചെയർമാൻ എം. ഷാജർ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ, വിഷു പ്രമാണിച്ച് ഏപ്രിൽ 15 വരെ…

സൈനിക നടപടി തുടരും: ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു

ഹമാസിനെയും ഹിസ്ബുള്ളയെയും ഉപയോഗിച്ച് ഇസ്രായേലിനെ വളയാനുള്ള ഇറാന്റെ ശ്രമം പരാജയപ്പെട്ടെന്ന് നെതന്യാഹു. ശത്രുക്കളുടെ ‘തീവലയത്തിൽ’ നിന്ന് പുറത്തുകടന്ന ഇസ്രായേൽ ഇപ്പോൾ ഇറാനെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ചെങ്കിലും സൈനിക നടപടികൾ അവസാനിച്ചിട്ടില്ലെന്നും, സ്വന്തം നിലനിൽപ്പിനായി ഇറാൻ പോരാടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ്…

ഇറാന്റെ മിസൈൽ കരുത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നു യുഎസ് സൈന്യത്തിന് കനത്ത തിരിച്ചടി

പശ്ചിമേഷ്യയിൽ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ക്കിടെ അമേരിക്കൻ സൈന്യത്തിന് വൻ തിരിച്ചടിയെന്ന് റിപ്പോർട്ട്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൂറിലധികം യുഎസ് യുദ്ധവിമാനങ്ങൾ തകർത്തതായാണ് വിവരം. അത്യാധുനികമെന്ന് വിശേഷിപ്പിക്കപ്പെട്ടവ ഉൾപ്പെടെ ഏകദേശം 127 വിമാനങ്ങൾ ഇറാന്റെ മിസൈൽ കരുത്തിന് മുന്നിൽ തകർന്നത് യുദ്ധഭൂമിയിൽ…

യുറേനിയം നീക്കം: ഇറാന് നെതന്യാഹുവിന്റെ അന്ത്യശാസനം

അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇറാന്റെ ആണവപദ്ധതി തകർക്കാതെ പിന്നോട്ടില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു. സമ്പുഷ്ടീകരിച്ച യുറേനിയം കരാറിലൂടെ പുറത്തെത്തിച്ചില്ലെങ്കിൽ യുദ്ധത്തിലൂടെ ഇസ്രായേൽ അത് പിടിച്ചെടുക്കുമെന്ന് അദ്ദേഹം അന്ത്യശാസനം നൽകി. വെടിനിർത്തൽ കേവലം താൽക്കാലിക ഇടവേള മാത്രമാണെന്നും ഇറാന്റെ ആണവഭീഷണി ഇല്ലാതാക്കുകയാണ്…

മടങ്ങിപ്പോകാൻ ഇറാൻ; യുഎസ് യുദ്ധക്കപ്പലുമായി വാക്പോര്

ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാനെത്തിയ യുഎസ് യുദ്ധക്കപ്പലിനെ ഇറാൻ സേന തടയുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്ത്യൻ സമുദ്രത്തിലേക്ക് മടങ്ങിപ്പോകാൻ ഇറാൻ ആവശ്യപ്പെട്ടെങ്കിലും, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് തങ്ങളുടെ യാത്രയെന്ന് യുഎസ് കപ്പൽ മറുപടി നൽകി. രണ്ട് യുദ്ധക്കപ്പലുകളെ മടക്കിവിട്ടതായി ഇറാൻ അവകാശപ്പെട്ടപ്പോൾ, തങ്ങൾ…

ഇറാൻ വഴങ്ങുന്നില്ല; ‘യുദ്ധമോഹി’ പ്രതിഛായ ട്രംപിന് വെല്ലുവിളിയാകുമോ

ഇസ്‌ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകൾ പൂർണ്ണ പരാജയമെന്ന് പറയാനാവില്ല. 40 ദിവസത്തെ സംഘർഷത്തിന് ശേഷം നടന്ന ആദ്യ കൂടിക്കാഴ്ചയായതിനാൽ പെട്ടെന്നൊരു ധാരണ അസാധ്യമായിരുന്നു. തുടർചർച്ചകൾ വേണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെടുമ്പോഴും ഇനിയൊരു റൗണ്ട് ചർച്ചയുടെ ആവശ്യമില്ലെന്ന കടുത്ത നിലപാടിലാണ് യുഎസ് വൈസ് പ്രസിഡന്റ്…

അവർ നുണയന്മാർ, ഇനി ചർച്ചയ്ക്കില്ല”: നിലപാട് കടുപ്പിച്ച് ട്രംപ്

ഇസ്‌ലാമാബാദിലെ ചർച്ചകൾ പരാജയപ്പെട്ടതിൽ തനിക്ക് ആശങ്കയില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ ചർച്ചയ്ക്ക് തിരിച്ചുവന്നാലും ഇല്ലെങ്കിലും താൻ സന്തുഷ്ടനാണെന്നും അവർ നുണ പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്ലോറിഡയിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.ഇറാൻ ഇപ്പോഴും ആണവായുധത്തിനായി ശ്രമിക്കുകയാണെന്നും…

സമാധാനമില്ല, ഇനി യുദ്ധം; അമേരിക്കയോട് സൈനിക നീക്കം ആവശ്യപ്പെട്ട് ഇസ്രായേൽ

ഇസ്‌ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ, ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇസ്രായേൽ. സമാധാന ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ യുദ്ധം മാത്രമാണ് ഏക പോംവഴിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടു. ഇറാന്റെ ആണവ-മിസൈൽ പദ്ധതിക‍ൾ പൂർണ്ണമായും…

ഹോർമുസിൽ നേർക്കുനേർ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ ഉപരോധത്തിനൊരുങ്ങി യുഎസ്

ഹോർമുസ് ഉപരോധിക്കാനുള്ള യുഎസ് നീക്കത്തെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും ഐആർജിസിയും വെല്ലുവിളിച്ചു. അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ഉപരോധം ഇറാനെ ബാധിക്കില്ലെന്നും ഗാലിബാഫ് വ്യക്തമാക്കി. സമാധാന ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ ട്രംപ് പ്രഖ്യാപിച്ച ഉപരോധം മേഖലയിൽ വലിയ…

ഇറാൻ ഊർജമേഖല തിരിച്ചുവരവിൽ: 80% ശേഷി രണ്ട് മാസത്തിനകം വീണ്ടെടുക്കും

ഇസ്രയേൽ-അമേരിക്കൻ ആക്രമണങ്ങളിൽ തകർന്ന ഊർജ്ജ കേന്ദ്രങ്ങൾ പുനരുദ്ധരിക്കാൻ ഇറാൻ നടപടി തുടങ്ങി. അടുത്ത രണ്ട് മാസത്തിനുള്ളിൽ എണ്ണ ശുദ്ധീകരണ-വിതരണ ശേഷിയുടെ 70-80% വീണ്ടെടുക്കാനാണ് ലക്ഷ്യമിടുന്നത്. അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും യുദ്ധം തകർത്ത മേഖലയെ വേഗത്തിൽ സജ്ജമാക്കുമെന്നും ഇറാൻ എണ്ണ മന്ത്രാലയം അറിയിച്ചു.ആക്രമണങ്ങളിൽ തകർന്ന…