ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ട്രംപ്

ഇറാൻ വിഷയത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇരുരാജ്യങ്ങളുടെയും നിലപാട് നിരാശാജനകമാണെന്നും സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന കാര്യം ഗൗരവമായി പരിഗണനയിലാണെന്നും ട്രംപ് വ്യക്തമാക്കി. ജർമ്മനിക്ക് പിന്നാലെ ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും…

ഇറാൻ ലോകകപ്പിനുണ്ടാകും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ്

അമേരിക്കയുമായുള്ള സംഘർഷ പശ്ചാത്തലത്തിൽ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന ഭീഷണി നിലനിൽക്കെ, ഇറാൻ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ. ഫുട്ബോൾ ലോകത്തെ ഒന്നിപ്പിക്കുന്ന കായികമാണെന്നും ഇറാൻ യോഗ്യത നേടിയ ലോകകപ്പിനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യയും കീഴടക്കി കോഹ്‌ലി; പുതിയ ചരിത്രം

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഏഷ്യയിൽ 12,000 ടി-20 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് വിരാട് കോഹ്‌ലി സ്വന്തമാക്കി. 13 പന്തിൽ 28 റൺസ് നേടിയ താരം ഷൊയ്ബ് മാലിക്കിനെ പിന്നിലാക്കിയാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. ഒരു രാജ്യത്ത് നിന്ന് മാത്രം…

നെതന്യാഹുവിന് മാപ്പ് നല്‍കണം: ഹെർസോഗിന് മേല്‍ സമ്മര്‍ദവുമായി ട്രംപ്

അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന് മാപ്പ് നൽകണമെന്ന് ഇസ്രഈൽ പ്രസിഡന്റ് ഐസക് ഹെർസോഗിനോട് ഡൊണാൾഡ് ട്രംപ് വീണ്ടും ആവശ്യപ്പെട്ടു. ട്രംപിന്റെ സമ്മർദം ഇസ്രഈൽ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

ഹോർമൂസ് ഉപരോധം: ശക്തമായ മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിലെ യുഎസ് ഉപരോധം യുദ്ധത്തിന് തുല്യമാണെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാന്റെ ക്ഷമ പരീക്ഷിക്കരുതെന്നും നാവിക ഉപരോധം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം എക്സിലൂടെ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പ്രതിരോധത്തിനുമായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇറാന്റെ ആണവ-മിസൈൽ ശേഷി…

ഗൾഫിൽ ഇനി അമേരിക്കൻ ആധിപത്യം ഉണ്ടാകില്ലെന്ന് ഖാംനഇ

അമേരിക്കൻ സാന്നിധ്യമില്ലാത്ത ഒരു പേർഷ്യൻ ഗൾഫാണ് വരാനിരിക്കുന്നതെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖാംനഇ. മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം വിദേശ ശക്തികളാണെന്നും, യു.എസ് പിൻവാങ്ങുന്ന പുതിയൊരു ഘട്ടത്തിലേക്ക് ഗൾഫ് മേഖല മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമുസ് തുറക്കാൻ യുഎസ് അന്താരാഷ്ട്ര സഹായം തേടുന്നു

ഹോർമുസ് കടലിടുക്ക് തുറക്കാൻ അന്താരാഷ്ട്ര സഹായം തേടി അമേരിക്ക. ഇറാന്റെ ഉപരോധം പ്രതിസന്ധിയായതോടെ ‘മാരിടൈം ഫ്രീഡം കൺസ്ട്രക്ട്’ എന്ന സഖ്യം രൂപീകരിക്കാനാണ് നീക്കം. എണ്ണക്കടത്ത് തടസ്സപ്പെട്ടതോടെ ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുകയാണ്.അമേരിക്ക-ഇറാൻ തർക്കം മുറുകിയതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന്…

ബംഗാൾ: ബിജെപി 50 കടക്കില്ല, തൃണമൂൽ 235 തികയ്ക്കും; എക്‌സിറ്റ് പോളുകളെ തള്ളി ടിഎംസി

ബംഗാളിൽ ബിജെപി മുന്നേറ്റം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകളെ തള്ളി തൃണമൂൽ കോൺഗ്രസ്. ബിജെപി 50 സീറ്റ് തികയ്ക്കില്ലെന്നും 235-ലധികം സീറ്റുകൾ നേടി മമത ബാനർജി ഭരണം നിലനിർത്തുമെന്നും ടിഎംസി നേതാവ് കുനാൽ ഘോഷ് വ്യക്തമാക്കി. സർവേ ഫലങ്ങൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും…

ഇറാനെതിരെ ശക്തമായ വ്യോമാക്രമണം: സൈനിക-സാമ്പത്തിക അടിത്തറ തകർക്കാൻ നീക്കം

ഇറാന്റെ സൈനിക-സാമ്പത്തിക അടിത്തറ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഹ്രസ്വവും ശക്തവുമായ വ്യോമാക്രമണമാണ് ആദ്യ പദ്ധതി. ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി പ്രഹരശേഷി ഏൽപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഡ്രസിങ് റൂമിൽ ഇ-സിഗരറ്റ് ഉപയോഗിച്ചു: റിയാൻ പരാഗിന് മാച്ച് ഫീയുടെ 25% പിഴ

ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ ഇ-സിഗരറ്റ് ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന് ബിസിസിഐ പിഴ ചുമത്തി. പെരുമാറ്റച്ചട്ട ലംഘനത്തിന് മാച്ച് ഫീയുടെ 25 ശതമാനമാണ് താരത്തിന് പിഴയായി നൽകേണ്ടി വരിക. കൂടാതെ താരത്തിന്റെ അക്കൗണ്ടിൽ ഒരു ഡീമെറിറ്റ് പോയിന്റും…