വി.ഡി. സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുന്നത്കോൺഗ്രസ് അധ്യക്ഷൻ…

വിഡിഎസ് മന്ത്രിസഭ ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ ഇന്ന്

കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി. ഡി. സതീശനും 20 മന്ത്രിമാരും ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ…

റഷ്യയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, 3 പേർക്ക് പരുക്ക്

റഷ്യയിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ കമ്പനി മാനേജ്‌മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. എംബസി അധികൃതർ…

ടീം വി.ഡി.എസ്’ മന്ത്രിമാർ: സത്യപ്രതിജ്ഞ നാളെ

വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. മുഖ്യമന്ത്രി ഉൾപ്പെടെ 21 പേരാണ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയെന്ന് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി…

തീപിടിത്തം: ഷോർട്ട് സർക്യൂട്ടല്ലെന്ന് പ്രാഥമിക കണ്ടെത്തൽ

തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രാഥമിക പരിശോധനകളിൽ ഷോർട്ട് സർക്യൂട്ടോ ഇന്ധന ചോർച്ചയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതോടെ അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ ഫോറൻസിക് പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ. കൂടുതൽ വ്യക്തതയ്ക്കായി സംഭവസ്ഥലത്തുനിന്നും…

ഇന്ത്യ-ഡച്ച് ബന്ധം ഇനി തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനും ഹേഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ-നെതർലൻഡ്സ് ബന്ധം ‘തന്ത്രപ്രധാന പങ്കാളിത്ത’ത്തിലേക്ക് ഉയർത്തി. ഇതിന്റെ ഭാഗമായി 2026-2030 കാലയളവിലേക്കുള്ള സംയുക്ത പ്രവർത്തനരേഖയ്ക്ക് ഇരുരാജ്യങ്ങളും അംഗീകാരം നൽകി. കൊട്ടാരത്തിൽ രാജാവ് വില്യം അലക്സാണ്ടറിൽ നിന്ന് ഊഷ്മള…

ലീഗ് മന്ത്രിമാർ: പി.കെ. ബഷീർ ഉള്ളിൽ, പാറക്കൽ അബ്ദുള്ള പുറത്ത്

വി ഡി സതീശൻ മന്ത്രിസഭയിൽ മുസ്ലീംലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരുടെ മന്ത്രിപ്പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറിയതായും അന്തിമ പ്രഖ്യാപനം വൈകീട്ടുണ്ടാകുമെന്നും ലീഗ് അധ്യക്ഷൻ സാദിഖലി…

ഇന്ധനവില വർധന:കേന്ദ്രത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: പെട്രോൾ, ഡീസൽ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. എണ്ണക്കമ്പനികൾ വരുത്തിയ ഈ വിലവർധനവ് അംഗീകരിക്കാനാകില്ലെന്നും അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ അതിന്റെ നേട്ടം…

മന്ത്രിസഭയിൽ ഫുൾ ടൈം അംഗമായിരിക്കും; ടേം വ്യവസ്ഥ ചർച്ച ചെയ്തിട്ടില്ലെന്ന് മാണി സി കാപ്പൻ

കോട്ടയം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ താൻ ഫുൾ ടൈം അംഗമായിരിക്കുമെന്നും ടേം വ്യവസ്ഥകളെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും പാലാ എം.എൽ.എ മാണി സി കാപ്പൻ വ്യക്തമാക്കി. കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ ഏക എം.എൽ.എയായ അദ്ദേഹം മൂന്നാം തവണയാണ് പാലായിൽ നിന്ന് വിജയിക്കുന്നത്.

കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളിൽ അതിശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ,…