ഹോർമുസിൽ നേർക്കുനേർ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ ഉപരോധത്തിനൊരുങ്ങി യുഎസ്

ഹോർമുസ് ഉപരോധിക്കാനുള്ള യുഎസ് നീക്കത്തെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും ഐആർജിസിയും വെല്ലുവിളിച്ചു. അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ഉപരോധം ഇറാനെ ബാധിക്കില്ലെന്നും ഗാലിബാഫ് വ്യക്തമാക്കി. സമാധാന ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ ട്രംപ് പ്രഖ്യാപിച്ച ഉപരോധം മേഖലയിൽ വലിയ…

ഇറാൻ ഊർജമേഖല തിരിച്ചുവരവിൽ: 80% ശേഷി രണ്ട് മാസത്തിനകം വീണ്ടെടുക്കും

ഇസ്രയേൽ-അമേരിക്കൻ ആക്രമണങ്ങളിൽ തകർന്ന ഊർജ്ജ കേന്ദ്രങ്ങൾ പുനരുദ്ധരിക്കാൻ ഇറാൻ നടപടി തുടങ്ങി. അടുത്ത രണ്ട് മാസത്തിനുള്ളിൽ എണ്ണ ശുദ്ധീകരണ-വിതരണ ശേഷിയുടെ 70-80% വീണ്ടെടുക്കാനാണ് ലക്ഷ്യമിടുന്നത്. അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും യുദ്ധം തകർത്ത മേഖലയെ വേഗത്തിൽ സജ്ജമാക്കുമെന്നും ഇറാൻ എണ്ണ മന്ത്രാലയം അറിയിച്ചു.ആക്രമണങ്ങളിൽ തകർന്ന…

ഹോർമുസിൽ പോര് മുറുകുന്നു; എണ്ണവില 100 കടന്നു, വിപണികൾ കൂപ്പുകുത്തി

ഇറാൻ-യുഎസ് തർക്കം രൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണികളിൽ വൻ പ്രത്യാഘാതം. ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾ പരിശോധിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. സമാധാന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നിർണായക നീക്കം. ഇതോടെ ആഗോള വിപണിയിൽ…

നെതന്യാഹുവിന്റെ ഇടപെടൽ; ചർച്ച പൊളിഞ്ഞെന്ന് ഇറാന്റെ വെളിപ്പെടുത്തൽ

അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ അലസിയത് നെതന്യാഹുവിന്റെ ഇടപെടൽ മൂലമെന്ന് ഇറാന്റെ വെളിപ്പെടുത്തൽ. പാക്കിസ്ഥാനിൽ വെച്ച് നടന്ന നിർണ്ണായക ചർച്ചകൾക്കിടെ നെതന്യാഹു അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ വിളിച്ചതാണ് കരാർ തകരാൻ കാരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ആരോപിച്ചു. ഇതോടെ…

മധ്യപ്രദേശിൽ ട്രക്കിടിച്ച് അഞ്ചു മരണം

മധ്യപ്രദേശിലെ ദിന്‍ഡോരിയില്‍ നിയന്ത്രണം വിട്ട ട്രക്കിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ജബല്‍പൂര്‍- അമര്‍കാന്തക് ദേശീയ പാതയിലായിരുന്നു അപകടം. പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. ഒരാള്‍ക്ക് ഗുരുതരമായി…

തടവുകാരെ കൈമാറി; റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ

യുഎഇയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും 175 തടവുകാരെ വീതം കൈമാറി. ഈ വർഷത്തെ മൂന്നാമത്തെ കൈമാറ്റമാണിതെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു. 2022 മുതൽ റഷ്യയുടെ തടവിലായിരുന്ന സൈനികരും സാധാരണക്കാരും ഉൾപ്പെടെയുള്ളവരാണ് തിരിച്ചെത്തിയത്. യുഎഇയുടെ ക്രിയാത്മകമായ ഇടപെടലിനെ ഇരുരാജ്യങ്ങളും അഭിനന്ദിച്ചു. ഈസ്റ്റർ…

വഴങ്ങിയില്ലെങ്കിൽ എണ്ണ ഉപരോധം; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

യുഎസ്-ഇറാൻ ചർച്ചകൾ 21 മണിക്കൂർ പിന്നിട്ടിട്ടും തീരുമാനമാകാത്തത് ആഗോള വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നു. സംഘർഷം തുടരുന്നത് ക്രൂഡ് ഓയിൽ വില കുത്തനെ ഉയരാനും സ്വർണം, ഓഹരി വിപണികളെ ബാധിക്കാനും കാരണമാകും. ഹോർമുസിൽ ടോൾ പിരിവ് തുടരുമെന്ന ഇറാന്റെ നിലപാട് വിപണിയിൽ കൂടുതൽ…

അമ്മയെ അധിക്ഷേപിച്ചു; നിതിന്റെ ശബ്ദരേഖ പുറത്ത്

ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി മരിച്ച ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് കോളജിലെ പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്. സ്റ്റാഫ് റൂമിൽ വെച്ച് അധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചെന്നും ഗേറ്റിന് പുറത്തിറങ്ങിയാൽ കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നിതിൻ സുഹൃത്തിനോട് പറയുന്നു. ജാതി പറഞ്ഞ്…

ചൈനയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

ഇറാനിലേക്ക് ചൈന ആയുധങ്ങൾ എത്തിക്കുന്നുവെന്ന യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾക്ക് പിന്നാലെ ചൈനയ്ക്ക് കനത്ത മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ് രംഗത്തെത്തി. ആയുധങ്ങൾ കൈമാറിയാൽ ചൈന വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വരും ആഴ്ചകളിൽ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാന്…

ട്രംപ് ഹോർമുസ് പിടിച്ചെടുക്കുമോ? ഇറാൻ നിലപാട് എന്ത്

പാകിസ്ഥാൻ മധ്യസ്ഥതയിലുള്ള ഇറാൻ–യുഎസ് ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ ആശങ്കയേറുന്നു. ആണവ വിഷയത്തിലും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലും സമവായമാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക-രാഷ്ട്രീയ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങിയേക്കാം. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി ഇറാനും യുഎസും നേർക്കുനേർ. സൈനിക…