വെയിൽ സൂക്ഷിക്കണം: സൂര്യാഘാതം തിരിച്ചറിയാം, മുൻകരുതലെടുക്കാം
വേനൽ കടുക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതത്തിനെതിരെ അതീവ ജാഗ്രത ആവശ്യമാണ്. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കണം. ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കാനും അയഞ്ഞ…









